Advertisement

പൂരനഗരിയില്‍ ഇന്ന് ചെങ്കൊടി ഉയരും; സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍

February 21, 2018
Google News 1 minute Read
CPM meet

22-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായ സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ജില്ല ആതിഥ്യം വഹിക്കും. ഫെബ്രുവരി 22 മുതല്‍ ഫെബ്രുവരി 25 വരെയാണ് സിപിഎം സംസ്ഥാന സമ്മേളനം തൃശൂരില്‍ നടക്കുക. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള പതാക ഉയര്‍ത്തല്‍ ഇന്ന് വൈകീട്ട് നടക്കും. പൊതുസമ്മേളനം നടക്കുന്ന കെ.കെ. മാമക്കുട്ടി നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബേബിജോണ്‍ ഇന്ന് പതാക ഉയര്‍ത്തും. പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ദീപശിഖ തെളിയിക്കും.

37 വര്‍ഷത്തിനു ശേഷമാണ് സംസ്ഥാന സമ്മേളനത്തിന് തൃശൂര്‍ ആതിഥ്യം വഹിക്കുന്നത്. നാടും നഗരവും ചുവപ്പണിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് എങ്ങും. നഗരത്തില്‍ കൊടി തോരണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. സിപിഎമ്മിന്റെ ഉള്‍കരുത്തിനെയും കുറവുകളെയും വിശകലനം ചെയ്ത് പാര്‍ട്ടിയില്‍ കാലാനുസൃതമായി നടത്തേണ്ട മാറ്റങ്ങള്‍ തൃശൂരിലെ പ്രധാന വേദിയില്‍ ചര്‍ച്ച ചെയ്യപ്പെടും.

വ്യാഴാഴ്ചയാണ് പ്രതിനിധി സമ്മേളനം നടക്കുക. വ്യാഴാഴ്ച രാവിലെ പത്തിന് റീജണല്‍ തിയറ്ററില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വി.എസ്. അച്യുതാനന്ദന്‍ പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിനുശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. 25-ാം തിയ്യതി വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here