Advertisement

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു

February 21, 2018
Google News 0 minutes Read
Murder malayali killed by classmate in karnataka

കർണാടകയിൽ മലയാളി വിദ്യാർത്ഥിനിയെ സഹപാഠി കുത്തിക്കൊന്നു. കാസർകോട് ബദിയടുക്ക സ്വദേശി അക്ഷിതയാണ് മരിച്ചത്. സംഭവത്തിൽ സഹപാഠിയായ സുള്ള്യ സ്വദേശി കാർത്തിക് പിടിയിലായി.

നെഹ്രു മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബിഎസ്‌സി ബിരുദ വിദ്യാർഥിനിയാണ് കൊല്ലപ്പെട്ട അക്ഷിത. കോളേജിൽ നിന്നും മടങ്ങുന്ന വഴി സുള്ള്യ ബസ് സ്റ്റാൻഡിൽ വച്ചാണ് കാർത്തിക് അക്ഷിതയെ കുത്തിയത്.

കൃത്യത്തിന് ശേഷം പ്രതി ആത്മഹത്യക്ക് ശ്രമിച്ചു. എന്നാൽ നാട്ടുകാർ പ്രതിയെ പിടികൂടി പൊലീസിലേൽപ്പിക്കുകയായിരുന്നു. പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here