Advertisement

യുഡിഎഫ് നടത്തിയത് മുന്‍കൂട്ടി നിശ്ചയിച്ച നാടകമെന്ന് പി.ജയരാജന്‍

February 21, 2018
Google News 0 minutes Read
P.Jayarajan 1

ക​ണ്ണൂ​ർ: മ​ന്ത്രി എ.​കെ. ബാ​ല​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗം യു​ഡി​എ​ഫ് ബ​ഹി​ഷ്ക​രി​ച്ച​ത് മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നാ​ട​ക​മാ​ണെ​ന്ന് സി​പി​എം ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ൻ. സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ എം​എ​ൽ​എ​മാ​രെ വി​ളി​ച്ചി​ല്ലെ​ന്നും വേ​ദി​യി​ൽ എം​പി കെ.​കെ. രാ​ഗേ​ഷി​നെ ഇ​രു​ത്തി​യ ന​ട​പ​ടി ശ​രി​യാ​യി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​ഡി​എ​ഫ് യോ​ഗം ബ​ഹി​ഷ്ക​രി​ച്ച​ത്. യോഗത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി. ജയരാജന്‍ ഉത്തരം പറഞ്ഞതിനെയും കോണ്‍ഗ്രസ് വിമര്‍ശിച്ചു. കൊലപാതകങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്ന പി.ജയരാജന്‍ യോഗത്തില്‍ സംബന്ധിക്കുമ്പോള്‍ സര്‍വ്വകക്ഷിയോഗത്തില്‍ സമാധാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് തയ്യാറല്ലെന്നും യോഗം ബഹിഷ്‌കരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിനു പിന്നാലെയാണ് പി.ജയരാജന്‍ കോണ്‍ഗ്രസ് നടത്തിയത് നാടകമാണെന്ന് വിമര്‍ശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here