16
Jan 2019
Wednesday
Save Alappad

ഒരു അഡാറ് ലൗ; എല്ലാ കേസുകളും മാര്‍ച്ച് 16വരെ സ്റ്റേ ചെയ്തു

ഒരു അഡാറ് ലൗ എന്ന ചിത്രത്തിനെതിരെയുള്ള എല്ലാ കേസുകളും മാര്‍ച്ച് 16വരെ സ്റ്റേ ചെയ്തു, മതവികാരം വ്രണപ്പെടുത്തിയെന്ന പേരില്‍ ഹൈദ്രാബാദ് പോലീസാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ മാര്‍ച്ച് 16ന് കേസ് പരിഗണിക്കുമെന്നാണ് സുപ്രീം കോടതി ഇന്ന് അറിയിച്ചത്. അത് വരെ ചിത്രത്തിന് എതിരെയുള്ള എഫ് ഐആറിലെ എല്ലാ തുടര്‍ നടപടികളും കോടതി സ്റ്റേ ചെയ്യുകയും ചെയ്തു. ഹൈദ്രാബാദ് പോലീസ് കേസ് എടുത്തതിനെതിരെ പ്രിയാ വാര്യരും സംവിധായകന്‍ ഒമര്‍ ലുലുവും നല്‍കിയ ഹര്‍ജിയിലാണ് നടപടി.

Top