Advertisement

ബിഎസ്എഫ് കമാൻഡന്റിൽ നിന്നും പണം പിടിച്ചെടുത്ത സംഭവം; ജിബുവിന്റെ ജാമ്യാപേക്ഷ തള്ളി

February 22, 2018
Google News 0 minutes Read
court denies Jibu bail petition

ബംഗ്‌ളദേശ് അതിർത്തിയിലെ ബിഎസ്എഫ് കമാൻഡന്റ് കായംകുളം സ്വദേശി ജിബു കെ മാത്യുവിൽ നിന്ന്
50 ലക്ഷത്തോളം രൂപ സിബിഐ പിടിച്ചെടുത്ത കേസിൽ ജിബുവിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും ജാമ്യം അനുവദിച്ചാൽ പ്രതി തെളിവു നശിപ്പിക്കുമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.

ബി എസ് എഫ് കമാൻഡന്റിൽ നിന്ന് പണം പിടിച്ച സംഭവത്തിൽ തീവ്രവാദ ബന്ധം ഉണ്ടോ എന്ന് അന്വേഷിക്കണമെന്ന് ഹൈക്കോടതി. കേസന്വേഷണത്തിന് സിബിഐ എൻഐഎയുടെ സഹായം തേടണമെന്നും കോടതി നിർദേശിച്ചു .

അതിർത്തി കാക്കേണ്ട സൈനികന് നുഴഞ്ഞു കയറ്റക്കാരുമായും കള്ളക്കടത്തുകാരുമായും ബന്ധമുണ്ടെങ്കിൽ അതു ഗൗരവമുള്ളതാണെന്നും കോടതി വ്യക്തമാക്കി .

ഷാലിമാർ എക്‌സ്പ്രസിൽ യാത്ര ചെയ്തിരുന്ന ജിബുവിൽ നിന്ന് രഹസ്യ വിവരത്തെ തുടർന്നാണ് സിബിഐ പണം
പിടികൂടിയത്. പണം എവിടെ നിന്ന് കിട്ടിയെന്ന് ജിബുവിന് അറിയാമെന്നും എന്നാൽ വിവരം വെളിപ്പെടുത്താൻ
തയ്യാറാവുന്നില്ലെന്നും സിബിഐ ബോധിപ്പിച്ചു .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here