22
Jan 2019
Tuesday
Save Alappad

മധുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം പ്രഖ്യാപിച്ചു

madhu 1

അട്ടപ്പാടിയിൽ മർദ്ദിച്ചുകൊന്ന മധുവിന്റെ കുടുംബത്തിനുള്ള ധനസഹായം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപയാണ് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തുക എത്രയും വേഗം ലഭ്യമാക്കാൻ ചീഫ് സെക്രട്ടറിയോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.

ഇന്നലെയാണ് മോഷണക്കുറ്റം ആരോപിച്ച് മധുവിനെ നാട്ടുകാർ മർദ്ദിച്ച് കൊലപ്പെടുത്തുന്നത്. സംഭവത്തിൽ രണ്ട് പേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. ഹുസൈൻ, മത്തച്ചൻ, എപി ഉമ്മർ, അബ്ദുൽ കരീം, മനു, അബ്ദുൽ റഹ്മാൻ, അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് പ്രതികളെന്ന് എഫ്‌ഐആറിൽ പറയുന്നു.

Top