Advertisement

മധുവിനെ മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവം; 8 പേർക്കെതിരെ കൊലകുറ്റം

February 24, 2018
Google News 0 minutes Read

അട്ടപ്പാടിയിൽ മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ 8 പേർക്കെതിരെ കൊലകുറ്റം ചുമത്തും. ഐപിസി സെക്ഷൻ 302, 307, എസ്‌സി എസ്ടി അട്രോസിറ്റി ആക്ട്, വനം കയ്യേറൽ തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുക്കുക.

എപി ഉമ്മർ, മനു, അബ്ദുൾ ലത്തീഫ്,അബ്ദുൾ റഹ്മാൻ, ഹുസൈൻ, മത്തച്ചൻ,അബ്ദുൾ കരീം, എന്നിവർക്കെതിരെയാണ് കൊലക്കുറ്റത്തിന് കേസെടുത്തത്. കേസിൽ ആകെ പതിനൊന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ ഇന്നു മാത്രം 9 പേർ അറസ്റ്റിലായി. രണ്ട്‌പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

മധുവിന്റെ പോസ്റ്റുമാർട്ടം റിപ്പോർട്ട് ഇന്ന് രാവിലെ പുറത്തുവന്നിരുന്നു. മർദ്ദനമേറ്റാണ് മധു മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് തെളിഞ്ഞിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 11.30 തോടുകൂടിയാണ് പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിച്ചത്.. മുന്നര മണിക്കൂറോളം നീണ്ട നിന്ന പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം അട്ടപ്പാടിയിലേക്ക് കൊണ്ടുപോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here