Advertisement

ഇറാഖില്‍ നിന്ന് രക്ഷിച്ച നഴ്‌സുമാര്‍ ക്രിസ്ത്യാനികളെന്ന് മോദി; വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടി

February 24, 2018
Google News 1 minute Read
Oomman chandy against Narendra Modi

മേഘാലയയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ ‘ക്രിസ്ത്യാനി’ പ്രയോഗം വിവാദമാകുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള മേഘാലയയില്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മോദി നടത്തിയ പ്രസ്താവന ഏറെ ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇറാഖില്‍ ആഭ്യന്തര യുദ്ധം നടന്ന സമയത്ത് ഐഎഎസ് ഭീകരര്‍ ബന്ധികളാക്കിയ 46 മലയാളി നഴ്‌സുമാരെ കേന്ദ്ര സര്‍ക്കാരും കേരളം ഭരിച്ചിരുന്ന യു.ഡി.എഫ്. സര്‍ക്കാരും ചേര്‍ന്ന് രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചിരുന്നു. സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ച നഴ്‌സുമാര്‍ ക്രിസ്ത്യാനികളായിരുന്നുവെന്നും ക്രിസ്ത്യാനികളോട് കേന്ദ്ര സര്‍ക്കാരിന് പ്രതിപത്തിയുള്ളതിന്റെ തെളിവാണിതെന്നും മോദി മേഘാലയയില്‍ പ്രസംഗിച്ചിരുന്നു. ക്രിസ്ത്യന്‍ വോട്ടുകള്‍ നേടിയെടുക്കാന്‍ പ്രീണനം നടത്തുകയാണ് പ്രധാനമന്ത്രി ചെയ്യുന്നതെന്ന് ആരോപിച്ച് നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​ത്തി​ന്‍റെ പു​റ​ത്താ​ണ് ന​ഴ്സു​മാ​രെ ര​ക്ഷി​ക്കാ​ൻ ഒ​ത്തൊ​രു​മി​ച്ചു പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഇ​തി​നെ മേ​ഘാ​ല​യ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ​ക്കു​വേ​ണ്ടി നി​സാ​ര​വ​ൽ​ക്ക​രി​ച്ച​ത് അ​പ​മാ​ന​ക​ര​മാ​ണെ​ന്നും ഉ​മ്മ​ൻ​ചാ​ണ്ടി ഫേ​സ്ബു​ക്കി​ൽ എ​ഴു​തി​യ കു​റി​പ്പി​ൽ കു​റ്റ​പ്പെ​ടു​ത്തി. അ​ന്ന് അ​വ​രെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ​ത് ആ ​ന​ഴ്സു​മാ​രാ​രും ക്രി​സ്ത്യാ​നി​ക​ളാ​യ​തു കൊ​ണ്ടാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​ർ എ​ന്ന ഒ​റ്റ വി​കാ​ര​മാ​യി​രു​ന്നു. വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​നും ഇ​തി​ൽ നി​ന്നും വി​ഭി​ന്ന​മാ​യ ഒ​രു അ​ഭി​പ്രാ​യ​മു​ണ്ടാ​കി​ല്ല. ഇ​തി​നെ​യാ​ണ് മേ​ഘാ​ല​യ​യി​ലെ ഭൂ​രി​പ​ക്ഷം വ​രു​ന്ന ക്രി​സ്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വോ​ട്ടു​ക​ൾ​ക്ക് വേ​ണ്ടി നി​സാ​ര​വ​ൽ​ക്ക​രി​ച്ച​തും, അ​പ​മാ​നി​ച്ച​തും- ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here