23
Jul 2018
Monday

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരൻ മരിച്ചു; വധുവുന് ഗുരുതര പരിക്ക്

transformer blast killed 11 in Rajasthan blast at NTPC plant uttar prades NTPC blast death toll touches tenh NTPC plant blash death toll touches 26

വിവാഹസമ്മാനം പൊട്ടിത്തെറിച്ച് വരനും മുത്തശ്ശിയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയിലാണ്. ഒഡീഷയിലെ ബോലംഗീർ ജില്ലൽ വെള്ളിയാഴ്ചയാണ് സംഭവം. വരന്റെ മുത്തശ്ശി സംഭവസ്ഥലത്തു വച്ചും വരൻ റൂർക്കിയിലെ ഇസ്പത് ജനറൽ ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്.

അഞ്ചുദിവസം മുമ്പായിരുന്നു വിവാഹം. തുടർന്ന് ഫെബ്രുവരി 21ന് വിരുന്ന് സംഘടിപ്പിച്ചിരുന്നു. ആ ചടങ്ങിൽ പങ്കെടുത്ത അപരിചിതനായ ഒരാൾ നൽകിയ സമ്മാനമാണ് പൊട്ടിത്തെറിച്ചത്.

തെളിവുകൾ ശേഖരിച്ചതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പട്‌നഗർ സബ് ഡിവിഷണൽ പോലീസ് ഓഫീസർ സെസാദേവ ബരിഹ പറഞ്ഞു. സമ്മാനം നൽകിയ ആൾക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.

Top