25
Sep 2018
Tuesday
phenix kerala

സഫീർ കൊലപാതകം: അഞ്ചുപേർ കസ്റ്റഡിയിൽ

5 taken in custody in connection with safeer murder

മണ്ണാർക്കാട് കുന്തിപ്പുഴ സ്വദേശി സഫീറിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേർ പോലീസ് കസ്റ്റഡിയിൽ. സഫീറിന്റെ അയൽവാസികളാണ് പിടിയിലായത്. മണ്ണാർക്കാട് നഗരസഭാ കൗൺസിലറായ വറോടൻ സിറാജുദീന്റെ മകനാണ് കൊല്ലപ്പെട്ട സഫീർ.

സഫീറിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പോലീസ് വ്യക്തമാക്കി. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പൊലിസ് കൂട്ടിച്ചേർത്തു. എന്നാൽ നേരത്തെ കുന്തിപ്പുഴയിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കത്തിന്റെ തുടർച്ചയാണ് സംഭവമെന്നാണ് നാട്ടുകാർ പറയുന്നത്. യൂത്ത് ലീഗ്, എം.എസ്.എഫ്.പ്രവർത്തകനായിരുന്നു സഫീർ. കൊലപാതകത്തിൽ പിടിയിലായവർ സി.പി.ഐ അനുഭാവികളാണ്.

കൊലപാതകത്തിൽ പ്രതിഷേധിച്ച് മണ്ണാർക്കാട് നിയോജക മണ്ഡലത്തിൽ മുസ്‌ലിം ലീഗ് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. അനുശോചക സൂചകമായി വ്യാപാരി വ്യവസായി ഏകോപന സമിതിയും ഇന്ന് രാവിലെ 6 മുതൽഡ വൈകീട്ട് 6 വരെ കടകൾ അടച്ചിടും.

Top