Advertisement

അധ്യാപികമാർ സാരി മാത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കരുത് : ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി

February 26, 2018
Google News 0 minutes Read
dont force teachers to wear sari says higher education deputy secy

അധ്യാപികമാർ സാരി മാത്രമേ ധരിക്കാവൂ എന്ന് നിർബന്ധിക്കരുതെന്ന് ഉന്നതവിദ്യാഭ്യാസ ഡെപ്യൂട്ടി സെക്രട്ടറി. ചില പ്രൊഫഷണൽ കോളേജുകളിൽ അധ്യാപികമാർക്ക് സാരി നിർബന്ധമാക്കിയെന്ന പരാതിയെത്തുടർന്നാണ് നടപടി. അധ്യാപികമാർ ചുരിദാർ ഉപയോഗിക്കുന്നതിന് വിലക്കില്ലെന്നും സർക്കുലറിൽ പറയുന്നു.

വസ്ത്രധാരണത്തിലെ വിവേചനം സ്ത്രീകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി സർക്കാരിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് സർക്കുലർ ഇറക്കിയത്. കോളേജ് വിദ്യാഭ്യാസവകുപ്പ്, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, സർവകലാശാലകൾ, ലോ കോളേജുകൾ എന്നിവയ്‌ക്കെല്ലാം സർക്കുലർ നൽകിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here