Advertisement

ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിൽ എത്തിക്കും

February 26, 2018
Google News 1 minute Read
Sridevi's Body To Be Brought Back To Mumbai Today

അന്തരിച്ച ബോളിവുഡ് താരം ശ്രീദേവിയുടെ മൃതദേഹം ഇന്ന് ഇന്ത്യയിലെത്തിക്കും. ശ്രീദേവിയുടെ ഭൗതികശരീരം നാട്ടിലെത്തിക്കാൻ അനിൽ അംബാനി സ്വകാര്യ വിമാനം വിട്ടുനൽകി. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ദുബായിലേക്ക് പോയ 13 സീറ്റുള്ള വിമാനത്തിൽ ഇന്ന് മൃതദേഹം ഇന്ത്യയിൽ എത്തിക്കും. ദുബായിലുള്ള അടുത്ത ബന്ധുക്കളും ഇതേ വിമാനത്തിൽ ഇന്ത്യയിൽ എത്തുമെന്നാണ് റിപ്പോർട്ട്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 മണിയോടെ മുംബൈ ജുഹുവിലെ പവൻ ഹൻസ് ശ്മശാനത്തിൽ നടക്കുമെന്നും റിപ്പോർട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിക്ക് ദുബായി എമിറേറ്റ്‌സ് ടവർ ഹോട്ടലിലെ താമസസ്ഥാലത്ത് കുഴഞ്ഞു വീണ ശ്രീദേവിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Sridevi’s Body To Be Brought Back To Mumbai Today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here