16
Aug 2018
Thursday

യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം

തലസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ വന്‍സംഘര്‍ഷം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലും കുപ്പിയും വലിച്ചെറിഞ്ഞതോടെയാണ് പ്രശ്‌നം കൂടുതല്‍ വഷളായത്. പ്രവര്‍ത്തകര്‍ അക്രമാസക്തമായതോടെ പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കേസ് സിബിഐക്ക് കൈമാറില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി ഇന്ന് അറിയിച്ചതോടെയാണ് പ്രതിഷേധം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചത്.

Top