Advertisement

ശ്രീദേവിയുടെ സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ്

February 27, 2018
Google News 0 minutes Read
sridevi death

ശനിയാഴ്ച ദുബായില്‍ അന്തരിച്ച പ്രശസ്ത ബോളിവുഡ് താരം ശ്രീദേവിയുടെ സംസ്‌കാര ചടങ്ങ് നാളെ ഉച്ചകഴിഞ്ഞ് 3.30ന് നടക്കും. ഇന്ന് രാത്രി പത്തോടെ മൃതദേഹം മുംബൈയില്‍ എത്തിക്കും. മുംബൈയിലുള്ള താരത്തിന്റെ വീട്ടിലേക്കാണ് ആദ്യം മൃതദേഹം എത്തിക്കുക. നാളെ രാവിലെ 9.30 മുതല്‍ 12.30 വരെ മുംബൈയിലെ സെലിബ്രേഷന്‍സ് സ്‌പോര്‍ട്‌സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ശേഷം പാര്‍ലെ സേവ സമാജിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here