Advertisement

‘ഇത് താന്‍ ഡാ അഫ്രീദി സ്റ്റെല്‍’; മുന്‍ പാക് ക്രിക്കറ്റര്‍ അഫ്രീദിയുടെ കിടിലന്‍ ക്യാച്ച്

February 27, 2018
Google News 6 minutes Read

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് വിരമിച്ചെങ്കിലും അവരുടെ മുന്‍ ക്യാപ്റ്റനായ ഷാഹിദ് അഫ്രീദി വാര്‍ത്തകളില്‍ നിന്ന് വിരമിച്ചിട്ടില്ല. പ്രായം 37 ആയെങ്കിലെന്താ? 20 കാരന്റെ ചുറുചുറുക്കോടെ ഞാന്‍ ചാടും, ഓടും, വേണേല്‍ പറക്കും. ഇതാണ് അഫ്രീദിയുടെ സ്റ്റെല്‍. അന്നും ഇന്നും കളിക്കളത്തില്‍ അഫ്രീദി ഒരു സൂപ്പര്‍മാന്‍ തന്നെയാണ്. ഈ അടുത്ത ദിവസം പാക് സൂപ്പര്‍ ലീഗില്‍ അഫ്രീദി എടുത്ത ക്യാച്ചാണ് ഇപ്പോള്‍ കായിക വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്.

പാകിസ്ഥാന്‍ ക്രിക്കറ്റ് ലീഗിലെ രണ്ടാം മത്സരത്തില്‍ ക്വാത ഗ്ലാഡിയേറ്റേഴ്‌സും കറാച്ചി കിംഗ്‌സും തമ്മില്‍ ഏറ്റുമുട്ടിയപ്പോഴാണ് കറാച്ചി കിംഗ്‌സിന്റെ താരമായ അഫ്രീദിയുടെ കിടിലന്‍ ക്യാച്ച്. ഗ്ലാഡിയേറ്റേഴ്‌സ് താരം ഉമര്‍ അമിന്‍ ഉയര്‍ത്തിയടിച്ച പന്ത് വായുവിലൂടെ ബൗണ്ടറി ലൈനും കടന്ന് പോകുമെന്ന് തോന്നിയപ്പോഴായിരുന്നു അഫ്രീദിയുടെ വായുവില്‍ പറന്നുള്ള ഉഗ്രന്‍ ക്യാച്ച്.

പന്ത്  കൈകളിലൊതുക്കിയെങ്കിലും താനടക്കം ബൗണ്ടറി ലൈന് പുറത്തേക്ക് പോകുമെന്ന് തോന്നിയ അഫ്രീദി കൈയില്ലുള്ള പന്ത് വീണ്ടും മുകളിലേക്ക് ഉയര്‍ത്തി എറിഞ്ഞു. അതിനുശേഷം വീണ്ടും ഓടിവന്ന് അഫ്രീദി പന്ത് കൈക്കലാക്കി. ഗ്യാലറിയിലുള്ളവര്‍ മുതല്‍ അംപയര്‍മാര്‍ വരെ ഒരു നിമിഷം ഈ കാഴ്ച കണ്ട് അതിശയിച്ചു നിന്നുപോയി. സത്യം പറഞ്ഞാല്‍ ഇതില്‍ എന്ത് അതിശയിക്കാനിരിക്കുന്നു…കാരണം, വായുവിലൂടെ പറന്ന് ആ ക്യാച്ച് നേടിയിരിക്കുന്നത് അഫ്രീദിയാണ്. കളിക്കളത്തില്‍ എന്നും വിസ്മയിപ്പിച്ച് മാത്രം ശീലമുള്ള ‘ബൂം ബൂം അഫ്രീദി’.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here