Advertisement

മധുവിന്റെ മരണം; പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ ഇന്ന് അട്ടപ്പാടിയില്‍

February 27, 2018
Google News 0 minutes Read
madhu FIR report

ഇന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ അട്ടപ്പാടിയില്‍ മധുവിന്‍റെ കുടുംബത്തെ കാണും. അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിന്‍റെ കൊലപാതകത്തില്‍ പൊലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു കഴിഞ്ഞു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കയച്ചിട്ടുണ്ട്.  മധുവിനെ പിടികൂടി ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ഫോണുകളില്‍ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളും ഉണ്ടാകാം എന്നാണ് നിഗമനം. മധുവിനെ തിരഞ്ഞ് കാട്ടിലേക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന രണ്ട് ജീപ്പുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
റിമാന്‍ഡിലുള്ള പ്രതികള്‍ക്കായി നാളെ പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് സൂചന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here