Advertisement

കാര്‍ത്തി ചിദംബരം അറസ്റ്റില്‍

February 28, 2018
Google News 0 minutes Read
karthi chidambaram

ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരം അറസ്റ്റില്‍. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കാര്‍ത്തിയ്ക്കെതിരെ കേസ് നടക്കുകയാണ്. ഐഎന്‍എക്സ് മീഡിയാ പണം ഇടപാട് കേസിലാണ് അറസ്റ്റ്. ചെന്നൈ സിബിഐയാണ് അറസ്റ്റ് ചെയ്തത്. ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയപ്പോഴായിരുന്നു അറസ്റ്റ്. കാര്‍ത്തി ഈ മാസം 23ന് സിബിഐ കോടതി മുമ്പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു.
ചിദംബരം കേന്ദ്രമന്ത്രിയായിരിക്കുന്ന സമയത്ത് ഐഎസ്എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ കാര്‍ത്തി അനധികൃത ഇടപെടല്‍ നടത്തിയെന്നാണ് കേസ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here