22
Oct 2018
Monday
24 - Comming soon

കനത്ത ചൂടില്‍ പാലക്കാട് എരിയുന്നു; പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ്

hot tempreature kerala

കേരളത്തില്‍ വേനല്‍ കനക്കുന്നു. എല്ലാ വര്‍ഷത്തേക്കാളും ഉയര്‍ന്ന താപനിലയായിരിക്കും ഈ വര്‍ഷമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ താപനില. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പകല്‍ സമയങ്ങളില്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. ജില്ലയിലെ മുണ്ടൂരിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത്. ഇതിലും മുന്‍പ് 2006ലാണ് താപനില ഇതിനേക്കാള്‍ വര്‍ധിച്ചതായി കണക്കുള്ളത്. 2006ല്‍ 41.9 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം വേനല്‍ ഇനിയും കനക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുകള്‍ ഉണ്ട്. മാര്‍ച്ച് മാസത്തോടെ വെള്ളത്തിന് കനത്ത ക്ഷാമം അനുഭവപ്പെടാനും സാധ്യതയുണ്ട്.

Top