Advertisement

ബസ് ചാര്‍ജ്ജ് വര്‍ദ്ധന ഇന്ന് മുതല്‍ പ്രാബല്യത്തില്‍

March 1, 2018
Google News 1 minute Read
private bus

സം​​സ്ഥാ​​ന​​ത്ത് ബ​​സ് ചാ​​ർ​​ജ് വ​​ർ​​ധ​​ന ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​​ന്നു.രണ്ടാമത്തെ ഫെയര്‍ സ്റ്റേജിലും മിനിമം നിരക്ക് എട്ട് രൂപയായിരിക്കും. വിദ്യാർത്ഥികളുടെ മിനിമം നിരക്ക് ഒരു രൂപയായി നിലനിർത്തിക്കൊണ്ടാണ് വർധന. പത്ത് രൂപ നിരക്കുള്ള മൂന്നാം സ്റ്റേജില്‍ രണ്ട് രൂപയാണ് വിദ്യാര്‍ത്ഥികളുടെ നിരക്ക്. ദീര്‍ഘ ദൂരയാത്ര ചെയ്യേണ്ടിവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഈ വര്‍ദ്ധനവില്‍ നിരക്ക് കൂടിയിരിക്കുന്നത്.

ഓ​ർ​ഡി​ന​റി മി​നി​മം ചാ​ർ​ജ് ഏ​ഴി​ൽനി​ന്ന് എ​ട്ടു രൂ​പ​യാ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 64 പൈ​സ​യി​ൽ നി​ന്ന് 70 പൈ​സ​യാ​യും ഉ​യ​രും. ഫാ​സ്റ്റ് പാ​സ​ഞ്ച​റി​ന്‍റെ മി​നി​മം ചാ​ർ​ജ് 11 രൂ​പ​യും കി​ലോ​മീ​റ്റ​ർ നി​ര​ക്ക് 75 പൈ​സ​യു​മാ​യും സൂ​പ്പ​ർ ഫാ​സ്റ്റി​ന്‍റേ​ത് യ​ഥാ​ക്ര​മം 15 രൂ​പ​യും 78 പൈ​സ​യു​മാ​യും കൂ​ടും.

ജ​​ൻ​​റം ലോ ​​ഫ്ളോ​​ർ നോ​​ണ്‍ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് എ​ട്ടി​ൽ നി​ന്നു 10 രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തി. ലോ ​​ഫ്ളോ​​ർ എ​​സി ബ​​സു​​ക​​ളു​​ടെ മി​​നി​​മം നി​​ര​​ക്ക് 20 രൂ​​പ​​യാ​​ക്കി.

private bus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here