Advertisement

1014 അടി ഉയരം; പ്രൈവറ്റ് ബീച്ച്, വാട്ടർ പാർക്ക്; 400 അത്യാഡംബര മുറികൾ; ശ്രീദേവിയുടെ മരണം നടന്ന എമിറേറ്റ്‌സ് ടവറിന്റെ സവിശേഷതകൾ ഇങ്ങനെ

March 2, 2018
Google News 1 minute Read

ദുബായിലുള്ള ഷെയ്ഖ്‌സാ സായിദ് റോഡിലുള്ള എമിറേറ്റ്‌സ് ടവർ വീണ്ടും വാർത്തയിൽ നിറയുന്നത് നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടാണ്. ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിൽ നാലാം സ്ഥാനത്ത് ഇടംപിടിച്ചതോടെയാണ് ഹോട്ടൽ ആദ്യമായി വാർത്തകളിൽ നിറയുന്നത്.

sridevi dead hotel

രണ്ട് അംബരചുംബികളായ കെട്ടിടമാണ് എമിറേറ്റ്‌സ് ടവർ. ഇതിൽ ഒരു ടവറിലാണ് ഹോട്ടൽ പ്രവർത്തിക്കുന്നത്. മറ്റേത്, ഓഫീസ് പ്രവർത്തിക്കുന്നതാണ്. ബോളിവുഡ് താരം ഷാരൂഖ് ഖാനും സൽമാൻ ഖാനും അടക്കമുള്ളവർ ദുബായിൽ എത്തിയാൽ താമസിക്കുന്നത് ഈ ഹോട്ടലിലാണ്.

sridevi dead hotel

ദുബായി നഗരത്തിന്റെ സൗന്ദര്യവും കടൽക്കാഴ്ച്ചകളും അനായാസം കാണാം എന്നതാണ് ഈ ഹോട്ടലിനെ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാക്കുന്നത്. കടൽക്കാഴ്ചകൾ ആസ്വദിക്കാനായി പ്രൈവറ്റ് ബീച്ച് സൗകര്യം വരെ എമിറേറ്റ്‌സ് ടവറിലുണ്ട്.

ഹോട്ടൽ സമുച്ചയത്തിന് അകത്ത് ഒരു വാട്ടർ പാർക്കും സജ്ജീകരിച്ചിട്ടുണ്ട്. ഡീലക്‌സ്, പ്രീമിയം ഡീലക്‌സ്, എക്‌സിക്യുട്ടീവ്, പ്രസിഡൻഷ്യൽ, റോയൽ എന്നിങ്ങനെ വിവിധതരം മുറികളാണ് ഹോട്ടലിൽ ഒരുക്കിയിരിക്കുന്നത്.

വിശാലമായ പ്രൈവറ്റ് ബാൽക്കണി സ്‌പേസും ഈ മുറികളിൽ നൽകിയിരിക്കുന്നു. ഇത്തരം മുറികൾക്ക് വളരെ ഉയർന്ന നിരക്കാണ് ഈടാക്കുന്നത്.

sridevi dead hotel

56 നിലകളുള്ള ഹോട്ടലിൽ അത്യാഡംബരം നിറയുന്ന 400 സ്യൂട്ടുകളാണുള്ളത്. തൊട്ടടുത്തു 54 നിലകളുള്ള എമിറേറ്റ്‌സ് ടവർ ഓഫിസ് പ്രവർത്തിക്കുന്നു.

sridevi dead hotel

ദുബായിയുടെ അംബരചുംബികളിൽ ഒന്നായ ഈ കെട്ടിടം ലോകത്തെ ഏറ്റവും ഉയരമുള്ള ഹോട്ടലുകളുടെ പട്ടികയിൽ നാലാം സ്ഥാനത്താണ്. 1014 അടിയാണ് (ഏകദേശം 309 മീറ്റർ) ഉയരം.

sridevi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here