Advertisement

പാചകവാതക വില കുറഞ്ഞു

March 3, 2018
Google News 1 minute Read
gas cylinder price drops down

ഗാർഹിത വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകവില കുറഞ്ഞു. ഗാർഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിന് 47 രൂപയാണ് കുറച്ചത്. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ ഗാർഹിക സിലിണ്ടറിന് 677 ഉം വാണിജ്യ സിലിണ്ടറിന് 1210.50 ഉം ആണ് പുതുക്കിയ വില.

സബ്‌സിഡി സിലിണ്ടർ വാങ്ങുമ്പോൾ ഉപഭോക്താവിന് (കൊച്ചി മേഖലയിൽ) 2.56 രൂപയുടെ ഇളവാണ് ലഭിക്കുന്നത്. സബ്‌സിഡി തുകയായ 180.67 രൂപ കിഴിച്ച് നൽകേണ്ടത് 496.33 രൂപയാണ്.

നേരത്തെ 724 രൂപയായിരുന്ന സിലിണ്ടറിനാണ് ഇപ്പോൾ 677 രൂപയായിരിക്കുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് നേരത്തെ 1289 രൂപയായിരുന്നു.

gas cylinder price drops down

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here