Advertisement

ബിജെപിയുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തെ ഇനിയും എതിര്‍ക്കും; യെച്ചൂരി

March 3, 2018
Google News 1 minute Read
Yechoori

ത്രിപുരയില്‍ സംഭവിച്ചത് തിരിച്ചടി തന്നെയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ത്രിപുരയിലെ ജനങ്ങള്‍ അധികാരം നല്‍കിയത് ബിജെപി- ഐപിടിഎഫ് സഖ്യത്തിനാണ്. 25 വര്‍ഷം സംസ്ഥാനത്ത് ഭരിക്കാന്‍ അവസരം നല്‍കിയതിന് ത്രിപുരയിലെ ജനങ്ങള്‍ക്ക് യെച്ചൂരി നന്ദി പറഞ്ഞു. ഒരു പരാജയം കൊണ്ട് പുറകിലേക്ക് പോകാന്‍ സിപിഎം ഉദ്ദേശിക്കുന്നില്ല. ബിജെപിയെ ഇനിയും എതിര്‍ക്കും. ബിജെപിയും അവരുടെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയവും ഇന്ത്യന്‍ ഭരണഘടനയില്‍ വിശ്വസിക്കുന്നവര്‍രെ സംബന്ധിച്ചിടുത്തോളം വലിയ വിപത്ത് തന്നെയാണ്. അതിനെതിരെ ശക്തമായി പ്രതിരോധം തീര്‍ക്കുമെന്നും ബിജെപിയുടെ രാഷ്ട്രീയത്തെ തുടര്‍ന്നും എതിര്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here