Advertisement

നെയ്മറില്ലാതെ പിഎസ്ജി ഇന്ന് റയലിനെതിരെ

March 6, 2018
Google News 1 minute Read
real v/s PSg

ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ ഫ്രഞ്ച് ടീം പിഎസ്ജി ഇന്ന് ജീവന്‍മരണ പോരാട്ടത്തിന് ഇറങ്ങുന്നു. പ്രീ ക്വാര്‍ട്ടറിന്റെ രണ്ടാം പാദത്തില്‍ കരുത്തരായ റയല്‍ മഡ്രിഡാണ് പിഎസ്ജിയുടെ എതിരാളികള്‍. ആദ്യ പാദത്തില്‍ റയല്‍ 3-1 ന് വിജയിച്ചിരുന്നതിനാല്‍ പിഎസ്ജിക്ക് ഈ മത്സരം അഗ്നിപരീക്ഷ തന്നെയാണ്. പിഎസ്ജിയുടെ സൂപ്പര്‍താരം നെയ്മര്‍ പരിക്ക് മൂലം വിശ്രമത്തിലായതിനാല്‍ ഇന്ന് കളത്തിലിറങ്ങില്ല. നെയ്മറിന്റെ അഭാവം പിഎസ്ജിയെ കൂടുതല്‍ തളര്‍ത്തിയേക്കും. ഇന്ന് രാത്രി 1.15 (നാളെ പുലര്‍ച്ചെ) നാണ് മത്സരം നടക്കുക. ലീഗിലെ മറ്റൊരു മത്സരത്തില്‍ കരുത്തരായ ലിവര്‍പൂള്‍ ഇന്ന് പോര്‍ട്ടോയെ നേരിടും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here