Advertisement

കുട്ടികളെ മുൻസീറ്റിൽ ഇരുത്തി വാഹനമോടിച്ചാൽ പിഴ

March 6, 2018
Google News 0 minutes Read
saudi arabia imposes fine on child sitting in front seat car

ട്രാഫിക് നിയമങ്ങൾ കർശനമാക്കി സൗദി. ഇനിമുതൽ സൗദിയിൽ കുട്ടികളെ മുൻ സീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്ന ഡ്രൈവർമാർ പിഴ നൽകേണ്ടി വരും.

10 വയസ്സിനു താഴെയുള്ള കുട്ടികളെ മുൻ സീറ്റിൽ ഇരുത്തി യാത്ര ചെയ്യുന്നത് നിയമ ലംഘനമാണ്. ഇത്തരത്തിലുള്ള നിയമ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ 150 റിയാൽ മുതൽ 300 റിയാൽ വരെ വാഹനം ഓടിക്കുന്നയാൾ പിഴ അടയ്‌ക്കേണ്ടി വരും.

അതുകൂടാതെ വാഹനമോടിക്കുമ്പോൾ ഭക്ഷണം ക്കഴിക്കുന്നതും വെള്ളം കുടിക്കുന്നതും സിഗരറ്റ് വലിക്കുന്നതുമെല്ലാം നിയമ ലംഘനവും പിഴ ലഭിക്കുന്ന കുറ്റമാണെന്നും കഴിഞ്ഞ ദിവസം മുറൂർ അറിയിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here