Advertisement

ബിസിസിഐയുടെ എ പ്ലസ് കാറ്റഗറിയില്‍ നിന്ന് ധോണി ‘ഔട്ട്’

March 7, 2018
Google News 1 minute Read
dhoni resigned pune captiancy dhoni to 10000 club

ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണിയെ തരംതാഴ്ത്തി. എ പ്ലസ് കാറ്റഗറിയില്‍ അംഗമായിരുന്ന എം.എസ്. ധോണിയെ ‘എ’ ഗ്രേഡിലേക്കാണ് തരംതാഴ്ത്തിയിരിക്കുന്നത്. എ പ്ലസ് കാറ്റഗറിയിലുള്ളവര്‍ക്ക് 7 കോടി രൂപയും എ കാറ്റഗറിയിലുള്ളവര്‍ക്ക് 5 കോടി രൂപയുമാണ് വാര്‍ഷിക വരുമാനം. നിലവില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങള്‍.

എ ഗ്രേഡ് കാറ്റഗറിയില്‍ ധോണിയെ കൂടാതെ ആര്‍. അശ്വിന്‍, രവീന്ഗ്ര ജഡേജ, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, വൃദ്ധിമാന്‍ സാഹ എന്നിവരാണ് എ ഗ്രേഡ് താരങ്ങള്‍.

‘ബി’ ​ഗ്രേ​ഡ് താ​ര​ങ്ങ​ള്‍: കെ.​എ​ല്‍.​രാ​ഹു​ല്‍, ഉ​മേ​ഷ്‌ യാ​ദ​വ്, കു​ൽ​ദീ​പ് യാ​ദ​വ്, ച​ഹ​ൽ, ഹ​ര്‍​ദി​ക് പാ​ണ്ഡ്യ, ഇ​ഷാ​ന്ത് ശ​ര്‍​മ്മ, ദി​നേ​ഷ് കാ​ർ​ത്തി​ക്. ഇ​വ​ർ​ക്ക് മൂ​ന്നു കോ​ടി​യാ​ണ് പ്ര​തി​ഫ​ലം. “സി’ ​ഗ്രേ​ഡ് താ​ര​ങ്ങ​ൾ: കേ​ദാ​ര്‍ യാ​ദ​വ്, മ​നീ​ഷ് പാ​ണ്ഡെ, അ​ക്‌​സ​ര്‍ പ​ട്ടേ​ല്, ക​രു​ണ്‍ നാ​യ​ര്‍, സു​രേ​ഷ് റെ​യ്ന, പാ​ര്‍​ത്ഥീ​വ് പ​ട്ടേ​ൽ, ജ​യ​ന്ത് യാ​ദ​വ്. ഇ​വ​ർ​ക്ക് ഒ​രു കോ​ടി രൂ​പ വീ​തം പ്ര​തി​ഫ​ല​മാ​യി ന​ൽ​കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here