Advertisement

രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം; ഹൈക്കോടതി

March 7, 2018
Google News 0 minutes Read
highcourt highcourt a hc on business judge step back from considering plea filed by oommen chandy

രാഷ്ട്രീയ കൊലപാതകങ്ങളെ ശക്തമായി വിമര്‍ശിച്ച് ഹൈക്കോടതി. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുടെ പരമ്പര നാടിന് അപമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളിലെ അന്വേഷണം പലപ്പോഴും അട്ടിമറിക്കപ്പെടുകയാണ് പതിവ്. കൊലപാതകങ്ങളിലെ ഗൂഢാലോചന വിഷയങ്ങള്‍ ഇന്നേവരെ പുറത്തുവന്നിട്ടില്ലെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ കൊലപാതകം ഡിവിഷന്‍ ബെഞ്ചാണ് അന്വേഷിക്കേണ്ടതെന്ന സര്‍ക്കാര്‍ അഭിപ്രായത്തെയും കോടതി വിമര്‍ശിച്ചു. ഈ കേസ് താന്‍ ഏറ്റെടുക്കരുതെന്നാണോ സര്‍ക്കാര്‍ പറയുന്നതെന്ന് കേസ് പരിഗണിച്ച ജഡ്ജി കമാല്‍ പാഷ സര്‍ക്കാര്‍ അഭിഭാഷകനോട് ചോദിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here