Advertisement

നിരാഹാര സമരം അവസാനിപ്പിച്ചത് സ്വന്തം താല്‍പര്യത്തിലല്ല; കെപിസിസിയെ കുറ്റപ്പെടുത്തി സുധാകരന്‍

March 7, 2018
Google News 0 minutes Read
K.Sudhakaran

ഷുഹൈബിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിക്കുന്നതില്‍ തനിക്ക് വ്യക്തിപരമായി താല്‍പര്യമില്ലായിരുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍. സമരം മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി പ്രവര്‍ത്തിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കുന്നില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. കെപിസിസിക്കെതിരെ വിമര്‍ശനവുമായാണ് സുധാകരന്‍ രംഗത്തെത്തിയിരിക്കുന്നത്. തിരുവനന്തപുരത്ത് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തമ്മില്‍ ആലോചിച്ച് സമരം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമരം നടത്തിയ തന്നോട് അതേ കുറിച്ച് ആലോചിച്ചില്ലെന്നും സുധാകരന്‍ കുറ്റപ്പെടുത്തി. യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്ന വിമര്‍ശനവും സുധാകരന്‍ ഉന്നയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here