21
Jun 2018
Thursday

വിവാഹാഘോഷത്തിനിടെ നൃത്തം ചെയ്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

വിവാഹാഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. രാജസ്ഥാനിലാണ് സംഭവം. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഹൃദയാഘാതമാണ് മരണ‍ കാരണം. മുജെ ദേഖാ തൊ യെ ജാനാ സനം എന്ന എന്ന ഹിറ്റ് ഗാനത്തില്‍ മരണം എന്ന വാക്കുവരുന്ന സമയത്താണ് യുവാവ് വേദിയില്‍ കുഴഞ്ഞ് വീണത്. എന്നാല്‍ പാട്ടിലെ വരിയ്ക്കൊത്ത് യുവാവ് തമാശ കാണിക്കുകയാണെന്നാണ് കാഴ്ചക്കാര്‍ ധരിച്ചത്. എന്നാല്‍ ഒപ്പം നൃത്തം ചെയ്ത കുട്ടി എത്തി കൈപിടിച്ച് വലിച്ചിട്ടും യുവാവിന് അനക്കമൊന്നും ഇല്ലാത്തതിനെ തുടര്‍ന്നാണ് യുവാവിന് അപകടം പറ്റിയതാണെന്ന് തിരിച്ചറിഞ്ഞത്. ഉടന്‍ ആശുപത്രിയില്‍ കൊണ്ട് പോയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

AR Rahman Show
Top