Advertisement

ബിഡിജെഎസിന്റെ സമ്മർദ്ദ തന്ത്രം; എൻഡിഎ വിട്ടേക്കുമെന്ന് സൂചന

March 10, 2018
Google News 0 minutes Read
BDJS may leave NDA

സീറ്റിന്റെയും സ്ഥാനമാനങ്ങളുടേയും കാര്യത്തിൽ തീരുമാനമാകാത്തതിൽ എൻഡിഎയെ സമ്മർദ്ദത്തിലാക്കാൻ മുന്നണി വിടുമെന്ന സുചന നൽകി ബിഡിജെഎസ്.

എൻഡിഎ വിടുന്ന കാര്യത്തിൽ അന്തിമ തീരുമാനം ബുധനാഴ്ച ചേരുന്ന ബിഡിജെഎസ് യോഗത്തിൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ബിഡിജെഎസിന് അർഹിക്കുന്ന പിന്തുണ നൽകാത്തതിൽ പ്രതിഷേധിച്ചാണ് തീരുമാനം. രാജ്യസഭാ സീറ്റും ബോർഡ്, കോർപറേഷൻ സ്ഥാനങ്ങളും സംബന്ധിച്ച കാര്യങ്ങളിൽ തീരുമാനമാകാത്തതിലും ബിഡിജെഎസിന് അതൃപ്തിയുണ്ട്.

രാജ്യസഭയിലേക്കുള്ള സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക ഇന്നുമുതൽ സമർപ്പിച്ചു തുടങ്ങാം എന്നിരിക്കെ എന്നാൽ ഇതു സംബന്ധിച്ച് ഒരു സ്ഥിരീകരണവും ഇതുവരെ ബിഡിജെഎസ് നേതൃത്വത്തിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിൽ തീരുമാനമുണ്ടാക്കുന്നതിന് സമ്മർദ്ദ തന്ത്രം എന്ന നിലയിലാണ് മുന്നണി വിടുമെന്ന് പ്രഖ്യാപനം ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here