Advertisement

ആര്‍എംപിയെ വിമര്‍ശിച്ച് കോടിയേരി ബാലകൃഷ്ണന്‍

March 10, 2018
Google News 0 minutes Read
kodiyery kodiyeri asks party leaders to stay alert kodiyeri asks party leaders to stay alert

ആര്‍എംപി പാര്‍ട്ടിക്കെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ടി.പി. ചന്ദ്രശേഖരന്റെ വഴിയില്‍ നിന്ന് പാര്‍ട്ടി വ്യതിചലിച്ചുവെന്ന് കോടിയേരി കുറ്റപ്പെടുത്തി. കെ.കെ. രമയുടെ പ്രവര്‍ത്തനങ്ങള്‍ ആര്‍എംപിയെ യുഡിഎഫ് കൂടാരത്തിലെത്തിക്കുന്നതാണെന്നും കോടിയേരി പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ആര്‍എംപി പാര്‍ട്ടിയുടെ പ്രസക്തി ഇല്ലാതായെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ കെ.കെ. രമയെ വിമര്‍ശിച്ച് സംസാരിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here