Advertisement

ഇന്ത്യ-ഫ്രാന്‍സ് ബന്ധം ശക്തമാക്കി മാക്രോണിന്റെ ഇന്ത്യന്‍ സന്ദര്‍ശനം

March 10, 2018
Google News 2 minutes Read
modi with macron

ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ ശക്തമാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. പരസ്പര സഹകരണത്തിന്റെ ഭാഗമായി 14 കരാറുകളില്‍ ഇരു രാജ്യങ്ങളും ഇന്ന് ഒപ്പുവെച്ചു. ഏകദേശം 1600 കോടി യുഎസ് ഡോളറിന്റെ കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പുവച്ചിരിക്കുന്നത്.

ഭീകരതക്കെതിരെ ഇരു രാജ്യങ്ങളും ഒന്നിച്ച് പോരാടുമെന്ന് മാക്രോണ്‍ പറഞ്ഞു. ഭീകരവാദവും കലാവസ്ഥയിലെ വൃതിയാനവുമാണ് ഇന്ന് എല്ലാ രാജ്യങ്ങളും നേരിടുന്ന വലിയ വിപത്തുകളെന്ന് മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു. സു​ര​ക്ഷ, പ്ര​തി​രോ​ധം, റെ​യി​ൽ​വേ വി​ക​സ​നം, വി​ദ്യാ​ഭ്യാ​സം തു​ട​ങ്ങി​യ മേ​ഘ​ല​ക​ളി​ലെ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​ൻ ഇ​രു​രാ​ജ്യ​ങ്ങ​ളും ധാ​ര​ണ​യാ​യി. ഇ​രു നേ​താ​ക്ക​ളും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വെള്ളിയാഴ്ച രാത്രിയാണ് മാക്രോണ്‍ ഇന്ത്യയിലെത്തിയ മാക്രോണിന് ഇന്ന് രാഷ്ട്രപതി ഭവനില്‍ സ്വീകരണം നല്‍കി. ഡല്‍ഹിയിലെ ബിക്കാനര്‍ ഹൗസില്‍ വിദ്യാര്‍ത്ഥികളുമായി മാക്രോണ്‍ സംവദിച്ചു. വിദേശ പഠനത്തിനായി ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഫ്രാന്‍സില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here