Advertisement

തട്ടിപ്പുകാരെ പൂട്ടാന്‍ ധനമന്ത്രാലയം; ബാങ്ക് വായ്പകള്‍ക്ക് ഇനി പാസ്‌പോര്‍ട്ടും

March 10, 2018
Google News 0 minutes Read
passport mela on feb 18 sunny gets indian passport

ന്യൂ​ഡ​ൽ​ഹി: അമ്പത് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള ബാ​ങ്ക് വാ​യ്പ​ക​ള്‍​ക്ക് പാ​സ്‌​പോ​ര്‍​ട്ട് വി​വ​ര​ങ്ങ​ൾ നി​ര്‍​ബ​ന്ധ​മാ​ക്കി ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം. വാ​യ്പ എ​ടു​ക്കു​ന്ന​വ​രി​ൽ നി​ന്ന് പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ പ​ക​ര്‍​പ്പു കൂ​ടി ശേ​ഖ​രി​ക്ക​ണ​മെ​ന്ന് പൊ​തു മേ​ഖ​ലാ ബാ​ങ്കു​ക​ള്‍​ക്ക് ധ​ന​മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. വായ്പ എടുത്ത ശേഷം ബാങ്കുകളെ പറ്റിച്ച് വിദേശത്തേക്ക് കടന്നുകളയുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനാലാണ് ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത്. കോ​ടി​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി​യ ശേ​ഷം രാ​ജ്യം വി​ടു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ശ​ക്ത​മാ​ക്കി​യ​ത്. പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് ത​ട്ടി​പ്പു​ക്കാ​ർ​ക്കെ​തി​രെ ഉ​ട​ൻ ന​ട​പ​ടി എ​ടു​ക്കാ​നും സ​ഹാ​യി​ക്കും. അ​തോ​ടൊ​പ്പം ത​ട്ടി​പ്പു​കാ​ർ രാ​ജ്യം വി​ടു​ന്ന​ത് ‌ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here