Advertisement

മഹാരാഷ്ട്രയെ പ്രകമ്പനം കൊള്ളിച്ച് കര്‍ഷക പ്രക്ഷോഭം

March 11, 2018
Google News 0 minutes Read
kisan march

മഹാരാഷ്ട്ര സര്‍ക്കാരിനെ വെല്ലുവിളിച്ച് കര്‍ഷക സംഘടനകള്‍ നടത്തുന്ന ബഹുജന പ്രക്ഷോഭം. ഒരു ലക്ഷത്തോളം പേര്‍ അണിനിരക്കുന്ന പ്രക്ഷോഭത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു വിളിച്ചില്ലെങ്കില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. നിരവധി പ്രതിസന്ധികള്‍ നേരിടുന്ന കാര്‍ഷിക മേഖലയെ പുനരുദ്ധരിക്കാനും കര്‍ഷകരുടെ കടങ്ങള്‍ എഴുതിതള്ളാനും സര്‍ക്കാര്‍ തയ്യാറാകാണമെന്നാണ് കര്‍ഷകരുടെ ആവശ്യം. സിപിഎം കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച നാസിക്കിലെ സിബിഎസ് ചൗക്കില്‍ നിന്ന് 30,000 പേരുമായി ആരംഭിച്ച പ്രക്ഷോഭം ആറ് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒരു ലക്ഷത്തോളം അംഗങ്ങളാണ് പ്രക്ഷോഭത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നത്. കാ​ർ​ഷി​ക ക​ട​ങ്ങ​ൾ ത​ള്ളു​ന്ന​തി​നു പു​റ​മേ വ​ന​ഭൂ​മി കൃ​ഷി​ക്കാ​യി വി​ട്ടു​ന​ൽ​കു​ക, സ്വാ​മി​നാ​ഥ​ൻ ക​മ്മീ​ഷ​ൻ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ക, വി​ള​നാ​ശം സം​ഭ​വി​ച്ച ക​ർ​ഷ​ക​ർ​ക്ക് ഏ​ക്ക​റി​ന് 40,000 രൂ​പ​വീ​തം ന​ൽ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും ക​ർ​ഷ​ക​ർ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here