Advertisement

കര്‍ഷകരോക്ഷം മുംബൈയിലേക്ക്; സമവായത്തിന് മഹാരാഷ്ട്ര സര്‍ക്കാര്‍

March 11, 2018
Google News 0 minutes Read
kisan march maharashtra

മഹാരാഷ്ട്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ നടത്തുന്ന ബഹുജന റാലി ഏതാനും മണിക്കൂറുകള്‍ക്കകം മുംബൈ നഗരത്തിലേക്ക് പ്രവേശിക്കും. കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭ റാലിയില്‍ ഒരു ലക്ഷത്തോളം അംഗങ്ങള്‍ അണിചേര്‍ന്നു കൊണ്ടായിരിക്കും നാളെ മഹാരാഷ്ട്ര നിയമസഭാ മന്ദിരം ഉപരോധിക്കുക. റാലി മുംബൈയില്‍ എത്തുമ്പോള്‍ ഇനിയും ഒട്ടേറെ കര്‍ഷകര്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി റാലിയില്‍ അണിചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സമരത്തിന് പിന്തുണ വര്‍ധിക്കുന്നതോടെ മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിരോധത്തിലാകുകയാണ്. മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രി ഏക്‌നാഥ് ഷിന്‍ഡെ സമരക്കാരെ നേരില്‍ കണ്ടിട്ടുണ്ട്. കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും ആവശ്യങ്ങള്‍ ചോദിച്ച് അറിയുകയും ചെയ്തിട്ടുണ്ട്. എങ്കിലും, നാളെ നിയമസഭാ മന്ദിരം ഉപരോധിക്കുന്നതില്‍ നിന്ന് കിസാന്‍ സഭയും സമരസമിതിയും പിന്മാറിയിട്ടില്ല. സമരക്കാരുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് ചര്‍ച്ചക്ക് തയ്യാറാണെന്ന് സമരക്കാരെ കണ്ട സര്‍ക്കാര്‍ പ്രതിനിധി ഷിന്‍ഡെ അറിയിച്ചിട്ടുണ്ട്. റാലിയെ തുടര്‍ന്ന് സംസ്ഥാനത്ത് കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here