Advertisement

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടുന്നതിനോട് യോജിപ്പില്ല; സിപിഐ

March 12, 2018
Google News 0 minutes Read
KSRTC

കെഎസ്ആര്‍ടിസി പെന്‍ഷന്‍ പ്രായം കൂട്ടണമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തോട് യോജിപ്പില്ലെന്ന് സിപിഐ. എല്‍ഡിഎഫിന്റെ അജണ്ടയിലില്ലാത്ത കാര്യമാണ് പെന്‍ഷന്‍ പ്രായം കൂട്ടി നിശ്ചയിക്കുക എന്നത്. കഴിഞ്ഞ ദിവസമാണ് പെന്‍ഷന്‍ പ്രായം 60 ആക്കി പുതുക്കി നിശ്ചയിക്കണമെന്ന വാദം മുഖ്യമന്ത്രി മുന്നോട്ട് വെച്ചത്. മുന്നണിയിലെ മറ്റ് പാര്‍ട്ടികളോട് ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം അറിയിക്കാനും ആവശ്യപ്പെട്ടിരുന്നു. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി കുറക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വെച്ചത്. എന്നാല്‍, പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് സിപിഐ തുറന്നുപറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here