23
Sep 2018
Sunday
phenix kerala

ദൈവത്തിന് നേർച്ചയായി ഐഫോൺ 6 സമർപ്പിച്ച് വിശ്വാസി !

iphone 8 launch delays problem in new iphone confirms apple

ദൈവത്തിന് നേർച്ചയായി വിശ്വാസി സമർപ്പിച്ചത് ഐഫോൺ 6 ! ഹൈദരാബാദിലെ കൃഷ്ണ ജില്ലയിലെ
സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലാണ് സംഭവം. വഴിപാട് സമർപ്പിക്കുന്ന പെട്ടിയിൽ നിന്നാണ് അധികൃതർ ഫോൺ കണ്ടെത്തിയത്.ആദ്യമായാണ് ഇത്തരത്തിൽ ഒരു നേർച്ച ലഭിച്ചത്.

ഫോണിന്റെ കവറിനുള്ളിൽ വാറണ്ടി കാർഡ് പോലും ഉണ്ടായിരുന്നുവെന്ന് ക്ഷേത്ര അധികൃതർ പറയുന്നു. മൂന്ന് മാസങ്ങൾക്ക് ശേഷം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കാണിക്കവഞ്ചി തുറന്നത്. എന്നാൽ എത്ര ദിവസം മുമ്പാണ് ഫോൺ കാണിക്ക വഞ്ചിയിൽ ഇട്ടതെന്നോ ആരാണ് ഇട്ടതെന്നോ വ്യക്തമല്ല. നിലവിൽ ഐഫോൺ സിക്‌സിന് 26,000 രൂപയോളം രൂപ വിലയുണ്ട്. ആളുകളുടെ കയ്യിൽ നിന്നും അബദ്ധത്തിൽ വഴുതി വീഴുന്ന ഫോണുകൾ കാണിക്കവഞ്ചിയിൽ നിന്നും കിട്ടാറുണ്ടെന്നും എന്നാൽ ഇതാദ്യമായാണ് ഇത്ര വിലകൂടിയ ഫോൺ ഒരാൾ ക്ഷേത്രത്തിലേക്ക് സംഭാവന ചെയ്യുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

വിശ്വാസി സ്മാർട്ട്‌ഫോൺ ബിസിനസ് ആരംഭിച്ചിരിക്കാനാണ് സാധ്യതയെന്നും അതിനാലാണ് ഫോൺ നേർച്ചയായി സമർപ്പിച്ചിച്ചതെന്ന് കരുതുന്നതെന്നും അധികൃതർ വ്യക്തമാക്കി.

Top