21
Jun 2018
Thursday

ചോദ്യപേപ്പര്‍ ഇനി ഇലക്ട്രോണിക്ക് പൂട്ടിട്ട് പൂട്ടാം

ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ തുടര്‍ക്കഥയാകുന്ന കാലമാണ്. എന്നാല്‍ ഈ ചോര്‍ച്ച തടയാന്‍ പശ്ചിമബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് ഒരുഗ്രന്‍ പൂട്ട് കൊണ്ടുവന്നിരിക്കുകയാണ്, ഇലക്ട്രോണിക് പൂട്ട്!! ഇന്ന് ആരംഭിച്ച ഹയര്‍സെക്കണ്ടറി പരീക്ഷയുടെ ചോദ്യപേപ്പറാണ് ഉദ്യോഗസ്ഥര്‍  ഇലക്ട്രോണിക് പൂട്ടിട്ട് പൂട്ടിയത്. പ്രത്യേകം രൂപകല്‍പന ചെയ്ത ചിപ്പ് ഒട്ടിച്ച കവറാണ് ഈ പൂട്ട്. ഇത് പൊട്ടിച്ചാല്‍ ജിപിഎസ് സംവിധാനത്തിലൂടെ വിദ്യാഭ്യാസ വകുപ്പില്‍ സന്ദേശം ചെല്ലും. 10.30നാണ് ചോദ്യപേപ്പര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുക.11.15ഇത് പൊട്ടിക്കാം. ക്രമക്കേട് നടന്നാല്‍ ഉടന്‍ തലപ്പത്ത് അറിയാം.

AR Rahman Show
Top