Advertisement

ഭക്ഷണം മോശമാണെന്ന് പറഞ്ഞു; ഹോട്ടല്‍ ജീവനക്കാര്‍ യുവാവിനെ തല്ലിക്കൊന്നു

March 12, 2018
Google News 0 minutes Read

ഭക്ഷണം മോശമാണെന്ന് പരാതിപ്പെട്ട യുവാവിനെ ഹോട്ടല്‍ ജീവനക്കാര്‍ തല്ലിക്കൊന്നു. ഡല്‍ഹിയിലാണ് സംഭവം. പവന്‍ കുമാര്‍ എന്ന യുവാവിനെയാണ് ക്രൂരമായി മര്‍ദ്ദിച്ച് കൊന്നത്. കമല്‍ ദാബയിലെ ജീവനക്കാരാണ് ഈ ക്രൂര കൃത്യത്തിന് പിന്നില്‍. വൈകിട്ടത്തെ ഭക്ഷണം കഴിക്കാനാണ് പവന്‍ ഇവിടെയെത്തിയത്. വിളമ്പിയത് മോശം ഭക്ഷണമാണെന്ന് പരാതിപ്പെട്ടതിനെ തുടര്‍ന്ന് ജീവനക്കാരും പവന്‍ കുമാറും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായി. തവികൊണ്ട് തലയ്ക്ക് അടിയേറ്റതാണ് മരണ കാരണം. ഇവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ പോലീസിനെ വിളിച്ചതോടെയാണ് പോലീസ് ഇവിടെ എത്തുന്നത്. പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here