Advertisement

ചെങ്ങന്നൂരില്‍ സജി ചെറിയാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി

March 12, 2018
Google News 0 minutes Read
Saji Cheriyan 1

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പില്‍ സജി ചെറിയാന്‍ എല്‍ഡിഎഫിനു വേണ്ടി ജനവിധി തേടും. ആലപ്പുഴ സിപിഎം ജില്ലാ സെക്രട്ടറിയാണ് സജി ചെറിയാന്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സജി ചെറിയാന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2006 ല്‍ ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന് വേണ്ടി ജനവിധി തേടിയ നേതാവാണ് സജി ചെറിയാന്‍. എന്നാല്‍, അന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി പി.സി. വിഷ്ണുനാഥ് സജി ചെറിയാനെ പരാജയപ്പെടുത്തുകയായിരുന്നു. തന്നെ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത പാര്‍ട്ടിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് സജി ചെറിയാന്‍ മാധ്യമങ്ങളോട് പങ്കുവെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here