14
Dec 2018
Friday
24 Channel

മൺമറഞ്ഞത് അറുപത് വർഷം ബോളിവുഡിൽ നിറഞ്ഞ് നിന്ന ഷമ്മി ആന്റി

shammi aunty

നർഗിസ് റബഡി…ആ പേരിൽ അധികമാർക്കും അറിയില്ലെങ്കിലും ഷമ്മി ആന്റി എന്നു പറഞ്ഞാൽ ഒരു കാലത്തെ ഇന്ത്യൻ തലമുറയ്ക്ക് അറിയും. കാരണം തൊണ്ണൂറുകളിൽ ഇന്ത്യൻ യുവതയുടെ പ്രിയപ്പെട്ട ചോട്ടി നാനിയായിരുന്നു ഷമ്മി ആന്റി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഷമ്മി. ദൂരദർശനിൽ 1993 മുതൽ സംപ്രേഷണം ആരംഭിച്ച പരിപാടിയിലൂടെ ഷമ്മി ആന്റിയും അവരുടെ തമാശകളും ഒട്ടുമിക്ക എല്ലാ സ്വീകരണമുറികളിലെയും സ്ഥിരം കഴ്ച്ചയായി.

shammi aunty

200 ഓളം സിനിമകളിൽ അഭിനയിച്ചിരുന്നുവെങ്കിലും ബിഗ് സ്‌ക്രീനിലേക്കാൾ കൂടുതൽ മിനി സ്‌ക്രീൻ പ്രക്ഷരായിരുന്നു ഷമ്മിയുടെ ആരാധകർ. ദേഖ് ഭായ് ദേഖിന് പുറമെ കഭി യെ കഭി വോ, സബാൻ സംഭാൽകെ, ശ്രീമാൻ ശ്രീമതി, ഫിൽമി ചക്കർ എന്നീ സിറ്റകോമുകളാണ് ഷമ്മി ഹിറ്റ് പട്ടികയിൽ ഉള്ളത്.

1929 ൽ മുംബൈയിലെ പാഴ്‌സി കുടുംബത്തിൽ ജനിച്ച ഷമ്മി ആന്റി 18ാം വയസ്സിലാണ് ചലച്ചിത്ര ലോകത്ത് എത്തുന്നത്. തികച്ചും യാദൃശ്ചികമായായിരുന്നു ഷമ്മിയുടെ സിനിമാലോകത്തേക്കുള്ള രംഗപ്രവേശം.

shammi aunty

അന്ന് ചലച്ചിത്രകാരൻ മെഹ്ബൂബ് ഖാനൊപ്പം ജോലി ചെയ്യുകയായിരുന്നു ഷമ്മിയുടെ കുടുംബ സുഹൃത്ത് ചിനു മാമ. നനും സംവിധായകനുമായ ഷെയ്ഖ് മുഖതാറുമായി വളരെ എടുപ്പത്തിലായിരുന്നു ചിനു മാമ. അന്ന് ഉസ്താദ് പെഡ്രോ എന്ന ചിത്രത്തിലേക്ക് നായികയോടൊപ്പം തന്നെ പ്രധാന്യമുള്ള വേഷത്തിലേക്ക് അഭിനേത്രികളെ തെരഞ്ഞ് നടക്കുകയായിരുന്നു ഷെയ്ഖ് മുഖ്താർ. അപ്പോഴാണ് ചിനു ഷമിയോട് സിനിമയിൽ അഭിനയിക്കാൻ ക്ഷണിക്കുന്നതും ഷമ്മി തന്റെ ആദ്യ ചിത്രമായ ഉസ്താദ് പെഡ്രോ ചെയ്യുന്നതും. അന്ന് നർഗിസ് എന്ന പേരിൽ നർഗിസ് ദത്ത് എന്ന നടിയുള്ളതുകൊണ്ട് സംവിധായകൻ താരാ ഹാരിഷാണ് നർഗിസ് റബഡിയോട് ഷമ്മി എന്ന് പേരുമാറ്റാൻ നിർദ്ദേശിക്കുന്നത്. 1949 ലെ ഹിറ്റി ചിത്രമായിരുന്നു ഉസ്താദ് പെഡ്രോ.

ശേഷം നിരവധി ചിത്രങ്ങളിൽ ഷമ്മി സ്വഭാവ വേഷം കൈകാര്യം ചെയ്തുവെങ്കിലും നായികയായി ഉയരാൻ അവർക്ക് കഴിഞ്ഞില്ല. ഇസാം, പെഹ്ലി ഝലക്, ബന്ദിഷ്, ആസാദ്, രാജ് തിലക്, ഖർ സൻസാർ, കമഗൻ, ദിൽ അപ്നാ ഓർ പ്രീത് പരായി, ജബ് ജബ് ഫൂൽ ഖിലെ എന്നിവയായിരുന്നു അക്കാലത്ത് ഷമ്മി അഭിനയിച്ച ഹിറ്റ് ചിത്രങ്ങളിൽ ചിലത്.

shammi aunty

പിന്നീട് സുൽത്താൻ അഹമദ് എന്ന സംവിധാനസഹായിയെ വിവാഹം ചെയ്ത ഷമ്മിയ്ക്ക് കുറച്ചുകാലത്തേക്ക് അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല. രാജേഷ് ഖന്ന, സുനിൽ ദത്ത് എന്നിവരുടെ സുഹൃത്തായിരുന്നു ഷമ്മി. സുൽത്താൻ അഹമദ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലേക്ക് മുൻനിര താരങ്ങളായ രാജേഷ് ഖന്നയും സുനിൽ ദത്തുമെല്ലാം എത്തുന്നത് ഷമ്മിയിലൂടെയാണ്. എന്നാൽ ഏഴ് വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം ഇരുവരും പിരിഞ്ഞു. പണമോ മറ്റ് സ്വത്തുക്കളോ ഒന്നുമില്ലാതെയാണ് ഷമ്മി സുൽത്താൻ അഹമ്മദുമായുള്ള ബന്ധം ഉപേക്ഷിച്ച് ആ വീട്ടിൽ നിന്നും ഇറങ്ങുന്നത്.

shammi aunty

ശേഷം രാജേഷ് ഖന്നയുടെ സഹായത്തോടെയാണ് ഷമ്മി സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. 1990- 2000 കാലഘട്ടത്തിൽ കൂലി നമ്പർ 1, ഹം, മർദോംവാലി ബാത്, ഗുരുദേവ് എ്‌നനീ ഹിറ്റ് ചിത്രങ്ങളിലും ഷമ്മി ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു. 2008-2011 കാലഘട്ടങ്ങളിൽ ഷമ്മിയെ തേടി സിനിമയൊന്നും എത്തിയില്ല. പിന്നീട് 2013 ൽ ഷിരിൻ ഫർഹാദ് കി തോ നികൽ പടി എന്ന ചിത്രത്തിലാണ് ഷമ്മി അവസാനമായി അഭിനയിക്കുന്നത്.

shammi aunty

2018 മാർച്ച് 6 നാണ് ഷമ്മി ആന്റി അന്തരിച്ചത്. 89 വയസ്സായിരുന്നു. ജയാ ബച്ചൻ, ഐശ്വര്യ റായ്, അരുണ ഇറാനി, ഫരീദ ജലാൽ, പൂനം സിൻഹ, മായാ അലഗ്, പ്രിയ ദത്ത്, ഡിംപിൾ കബാഡിയ, ഫറ ഖാൻ, വഹീദ റഹ്മാൻ തുടങ്ങി നിരവധി ബോളിവുഡ് താരങ്ങൾ താരത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.

shammi aunty

At #Shammi’s prayer meet 🙏 #JayaBachchan #Aishwaryarai

A post shared by Aishwarya Rai Bachchan (@aishwaryaraibacchan) on

#waheedarehman #kiranrao #premchopra at #shammiaunty prayer meet 🙏🙏

A post shared by Viral Bhayani (@viralbhayani) on

#ashaparekh at #shammiaunty prayer meet

A post shared by Viral Bhayani (@viralbhayani) on

#anupsoni snapped at #rip #shammiaunty #prayer #meeting

A post shared by Anil Nalawade (@anilnalawade24) on

#poonamsinha #poonamdhillon snapped at #rip #shammiaunty #prayer #meeting

A post shared by Anil Nalawade (@anilnalawade24) on

shammi aunty

Top