Advertisement

ചന്ദ്രയാൻ2 അടുത്തമാസം വിക്ഷേപിക്കും : ഐ.എസ്.ആർ.ഒ

March 13, 2018
Google News 0 minutes Read
chandrayaan 2

ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) വികസിപ്പിച്ച ചന്ദ്രയാൻ2 ഉപഗ്രഹം ഏപ്രിലിൽ വിക്ഷേപിക്കുമെന്ന് ചെയർമാൻ ഡോ. കെ. ശിവൻ അറിയിച്ചു.

ചന്ദ്രയാൻ 2 ന് ചാന്ദ്രപ്രതലം സൂക്ഷ്മമായി വിശകലനം ചെയ്യാനുള്ള കഴിവുണ്ട്. ഒരു ഓർബിറ്റർ, ലാൻഡർ, ആറ് ചക്രങ്ങളുള്ള റോവർ, എന്നീ മൂന്ന് ഘടകങ്ങൾ അടങ്ങിയതാണ് ചന്ദ്രയാൻ 2 ഉപഗ്രഹം.
ചന്ദ്രോപരിതലത്തിലെ മണ്ണിന്റെ സ്വഭാവം അപഗ്രഥിക്കാൻ സാധിക്കുന്ന വിവരങ്ങൾ ഉപഗ്രഹം അവിടെ നിന്നയക്കും.

അതേസമയം, ഏതെങ്കിലും സാഹചര്യത്തിൽ ഏപ്രിലിൽ വിക്ഷേപണം സാധ്യമായില്ലെങ്കിൽ ഒക്ടോബറിൽ വിക്ഷേപണം നടത്തുമെന്നും ചെയർമാൻ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here