Advertisement

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടില്ല; പ്രതിപക്ഷത്തിന് മുഖ്യമന്ത്രിയുടെ മറുപടി

March 13, 2018
Google News 0 minutes Read
pinarayi vijayan

കെഎസ്ആര്‍ടിസിയിലെ പെന്‍ഷന്‍ പ്രായം കൂട്ടുക എന്ന നിര്‍ദ്ദേശത്തിന്റെ മറപിടിച്ച് മറ്റ് സംസ്ഥാന ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മുഖ്യമന്ത്രിയുടെ മറുപടി. കെഎസ്ആര്‍ടി പെന്‍ഷന്‍ പ്രായം കൂട്ടുന്നത് നിര്‍ദ്ദേശം മാത്രമായിരുന്നു എന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍ സഭയില്‍ പറഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ വേണ്ടിയാണ് ഇത്തരം നടപടി സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം കൂട്ടാനുള്ള നിര്‍ദ്ദേശം സര്‍ക്കാരിന് മുന്‍പില്‍ ഇല്ലെന്ന് പിണറായി വിജയന്‍ വ്യക്തമാക്കി. കെഎസ്ആര്‍ടിസിയെ മറയാക്കി എല്ലാ മേഖലയിലും പെന്‍ഷന്‍ പ്രായം കൂട്ടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here