Advertisement

സോണിയ ഗാന്ധിയുടെ അത്താഴവിരുന്നില്‍ ഇടതു നേതാക്കളും പങ്കെടുക്കും

March 13, 2018
Google News 0 minutes Read
SONIA prez election sonia gandhi invites opposition feast

കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പ്രതിപക്ഷ അംഗങ്ങള്‍ക്കായി ഒരുക്കുന്ന അത്താഴ വിരുന്നില്‍ ഇടത് നേതാക്കളും പങ്കെടുക്കും. സിപിഎം, സിപിഐ നേതാക്കള്‍ വിരുന്നില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായ സ്ഥിരീകരണങ്ങള്‍ ലഭിച്ചു. ബിജെപിക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന തരത്തില്‍ ചര്‍ച്ചകള്‍ നടക്കുമ്പോഴാണ് സോണിയയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ക്കായി അത്താഴവിരുന്ന് ഒരുക്കുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടുന്നതിനെ കുറിച്ച് ഇടത് നേതാക്കള്‍ ഇരുചേരികളിലായി നില്‍ക്കുന്ന അവസ്ഥയായിരുന്നതിനാല്‍ സോണിയയുടെ അത്താഴവിരുന്നില്‍ ഇടതു നേതാക്കള്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ച് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇന്ന് വൈകീട്ടാണ് അത്താഴവിരുന്ന് നടക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here