ദേശീയ പാതയില്‍ വാഹനാപകടം; ഗതാഗതം തിരിച്ചുവിട്ടു

ദേശീയ പാതയില്‍ വാഹനാപകടം. കായംകുളത്തിനു സമീപം കരിയിലക്കുളങ്ങരയിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്നു ഇന്ധനം ചോരുന്നു. ടാങ്കറിൽനിന്നു ഡീസലും പെട്രോളുമാണ് ചോരുന്നത്. ഇന്ന് ഉച്ചയ്ക്കായിരുന്നു അപകടം. കായംകുളത്ത് നിന്നുവരികയായിരുന്ന ടാങ്കര്‍ ലോറി കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. പെട്രോളും ഡീസലും ചോര്‍ന്നതോടെ ഗതാഗതം തിരിച്ചുവിട്ടു. കാറിലിടിച്ച ടാങ്കര്‍ ലോറി തൊട്ടടുത്തുള്ള പറമ്പിലേക്ക് മറിയുകയായിരുന്നു.