14
Dec 2018
Friday
24 Channel

കാട്ടുതീ മരണം 13 ആയി

Fire

കേരള-തമിഴ്​നാട്​ അതിർത്തിയി​ലെ കൊ​​​ര​​​ങ്ങ​​​ണിയി​​​ൽ ട്രെക്കിംഗ്​ സംഘം കാട്ടുതീയില്‍ അകപ്പെട്ട ദാരുണ സംഭവത്തിൽ മരണം 13 ആയി. മധുര രാജാജി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി കണ്ണന്‍ (26) ആണ് മരിച്ചത്. അപകടത്തിൽ നേരത്തെ ഏഴ്​ വനിതകളടക്കം 12 പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. കൊരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ ഞായറാഴ്​ചയാണ്​ 39 അംഗസംഘം ​അകപ്പെട്ടത്​. 25 പേരെ വ്യോമസേനയും അഗ്നിശമനസേനയും ചേർന്നു രക്ഷപ്പെടുത്തിയിരുന്നു. 20 മണിക്കൂറിനു ശേഷമാണ്​ കാട്ടുതീ നിയന്ത്രണവിധേയമായത്​.

Top