Advertisement

‘മെസി’ജാലം; ചെല്‍സിയെ കീഴടക്കി ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍

March 15, 2018
Google News 1 minute Read
messi barcaa

ലെയണല്‍ മെസിയുടെ കരുത്തില്‍ ശക്തരായ ചെല്‍സിയുടെ ഗോള്‍ വലയിലേക്ക് മൂന്ന് തകര്‍പ്പന്‍ ഗോളുകള്‍ ഉതിര്‍ത്ത് ബാഴ്‌സ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിച്ചു. രണ്ട് ഗോളുകളും ഒരു ഗോളിനുള്ള അസിസ്റ്റുമായി മെസി കളംനിറഞ്ഞപ്പോള്‍ എതിരാളികള്‍ നിഷ്പ്രഭരായി. ബാഴ്‌സയുടെ തട്ടകമായ ക്യാംപ്‌നൗവില്‍ നടന്ന മത്സരത്തില്‍ ചെല്‍സിക്ക് ഒരു ഗോള്‍ പോലും തിരിച്ചടിക്കാനായില്ല. ഇരു പാദങ്ങളിലായി 4-1 നാണ് ബാഴ്‌സ മുന്നിട്ട് നില്‍ക്കുന്നത്. ആദ്യ മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞപ്പോഴും ബാഴ്‌സക്കു വേണ്ടി ഗോള്‍ നേടിയത് മെസി തന്നെയായിരുന്നു. മെസിയെ കൂടാതെ ഡെംബാലയാണ് മറ്റൊരു ഗോള്‍ നേടിയത്. റ​യ​ൽ​മാ​ഡ്രി​ഡ്, ലി​വ​ർ​പൂ​ൾ, യു​വ​ന്‍റ​സ്, മാ​ഞ്ച​സ്റ്റ​ർ സി​റ്റി, സെ​വി​യ്യ, റോ​മ, ബ​യേ​ണ്‍ മ്യൂ​ണി​ച്ച് എ​ന്നീ ടീ​മു​ക​ളാ​ണ് ബാ​ഴ്സ​യ്ക്കു പു​റ​മേ ക്വാ​ർ​ട്ട​ർ ക​ളി​ക്കാ​ൻ യോ​ഗ്യ​ത നേ​ടി​യ മ​റ്റു ക്ല​ബ്ബു​ക​ൾ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here