23
Apr 2018
Monday

അതിരൂപതയുടെ ഭൂമിയിടപാട്; സര്‍ക്കാരിനും പൊലീസിനും കോടതിയുടെ വിമര്‍ശനം

High-Court-of-Kerala need CBI investigation on political murder court to consider matter today HC to consider plea on CBI investigation on political murders on 28th thomas chandy plea dismissed

അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ ഉടന്‍ കേസ് എടുത്ത് അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി വിധിച്ചിട്ടും കേസ് എടുക്കാന്‍ കാലതാമസം നടത്തിയ നടപടിയില്‍ സര്‍ക്കാരിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഉത്തരവിന്റെ ഭാഷ വായിച്ചാൽ മനസ്സിലാവില്ലേയെന്ന് കോടതി ചോദിച്ചു. സർക്കാരിന്റെ മനോഭാവമാണ് കാണിക്കുന്നത്. വിധിപ്പകർപ്പ് കിട്ടിയ പിറ്റേന്ന് കേസെടുക്കാമായിരുന്നു. അവധി ദിവസങ്ങളായതിനാലെന്ന് സർക്കാർ വാദവും കോടതി തള്ളി. അവധി ദിവസം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്താല്‍ എന്താണ് പ്രശ്നമെന്നായിരുന്നു കോടതിയുടെ ചോദ്യം. അതേസമയം കേസെടുത്ത സാഹചര്യത്തിൽ തുടർ നടപടികൾ കോടതി  അവസാനിപ്പിച്ചു.

Top