23
Jul 2018
Monday

വയല്‍ക്കിളികളുടെ സമരപ്പന്തല്‍ കത്തിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു

fire

കീഴാറ്റൂരില്‍ വയല്‍ക്കിളി സമരപ്പന്തല്‍ കത്തിച്ച സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. വയല്‍ക്കിളി പ്രവര്‍ത്തകരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കീഴാറ്റൂരിലെ ബൈപ്പാസ് സമരസമിതിയായ വയല്‍ക്കിളികളുടെ സമരപ്പന്തല്‍ സിപിഎം ഇന്നലെ കത്തിച്ചിരുന്നു. സമരക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിന് പിന്നാലെയായിരുന്നു സംഭവം. ദേ​ഹ​ത്ത് മ​ണ്ണെ​ണ ഒ​ഴി​ച്ചാ​ണ് സ​മ​ര​സ​മി​തി പ്ര​വ​ർ​ത്ത​കര്‍ പ്രതിഷേധിച്ചത്.

Top