Advertisement

ഹൈക്കോടതി ചീഫ് ജസ്റ്റിസിനെതിരെ ഭൂമിയിടപാട് കേസിലെ പരാതിക്കാരന്‍

March 16, 2018
Google News 1 minute Read
highcourt highcourt a hc on business judge step back from considering plea filed by oommen chandy

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാട് വിഷയത്തില്‍ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ നല്‍കിയ ഡിവിഷന്‍ ബെഞ്ച് തീരുമാനത്തെ വിമര്‍ശിച്ച് ഭൂമിയിടപാട് കേസിലെ പരാതിക്കാരന്‍. സഭയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചത് ശരിയായില്ലെന്നാണ് പരാതിക്കാരന്റെ അഭിപ്രായം. അതിരൂപതയുടെ പല പരിപാടികളിലും പങ്കെടുക്കുന്ന വ്യക്തി കൂടിയാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കെന്നും പരാതിക്കാരനായ പോളച്ചന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് അധ്യക്ഷനായ ബെഞ്ചാണ് സഭയുടെ ഭൂമിയിടപാടില്‍ കേസ് എടുക്കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന് സ്റ്റേ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here