Advertisement

മാണിയില്‍ ഉടക്കി ബിജെപി; നേതാക്കള്‍ തമ്മില്‍ ഭിന്നത

March 19, 2018
Google News 0 minutes Read

കെ.എം. മാണിയെയും കേരളാ കോണ്‍ഗ്രസിനെയും എന്‍ഡിഎ മുന്നണിയിലേക്കെത്തിക്കാന്‍ നീക്കങ്ങള്‍ നടക്കവേ ബിജെപി നേതാക്കള്‍ക്കിടയില്‍ ഭിന്നത രീക്ഷം. എന്‍ഡിഎയുടെ നയങ്ങള്‍ സ്വീകരിക്കുകയും ആശയങ്ങള്‍ അംഗീകരിക്കുകയും ചെയ്താല്‍ ആരെയും മുന്നണിയിലേക്ക് എടുക്കുമെന്നും കെ.എം. മാണി അതിന് തയ്യാറാണെങ്കില്‍ ആലോചിക്കാമെന്നും കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ചെങ്ങന്നൂരിലെ ബിജെപി സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ളയും ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരനും അഭിപ്രായ ഭിന്നതയുമായി രംഗത്തെത്തിയത്. അഴിമാതിക്കാരെ എന്‍ഡിഎ മുന്നണിയിലെടുക്കില്ലെന്നും മുന്നണിയിലേക്ക് എത്തണമെങ്കില്‍ മാണി സ്വന്തം നിലപാടുകള്‍ മാറ്റേണ്ടി വരുമെന്നും വി. മുരളീധരന്‍ തുറന്നടിച്ചു. അതിനു പിന്നാലെ ചെങ്ങന്നൂര്‍ സ്ഥാനാര്‍ഥി ശ്രീധരന്‍ പിള്ള രംഗത്തെത്തി. എന്‍ഡിഎ മുന്നണിയില്‍ തൊട്ടുതീണ്ടായ്മ ഇല്ലെന്നും ആര്‍ക്കും മുന്നണിയിലേക്ക് സ്വാഗതമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഇതോടെ ബിജെപിയിലെ ഭിന്നത മറനീക്കി പുറത്തുവന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here